കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു

കൊട്ടിയൂർ : കണ്ണൂർ കൊട്ടിയൂർ പാൽചുരത്ത് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. വയനാട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചുരത്തിൽ വെച്ച് തീ പിടിച്ചത്. അപകടത്തിൽ ആളപായമില്ല. സമീപ പ്രദേശത്തെ പറമ്പിലേക്കും തീ പടർന്നു. 20 കിലോമീറ്റർ അകലെ പേരാവൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കാർ പൂർണമായും കത്തി. പറമ്പിലേക്ക് പടർന്ന തീ അണക്കാനുള്ള ശ്രമം തുടരുന്നു.









0 comments