എ വി റസലിന്റെ മൃതദേഹം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിച്ചു; പൊതുദർശനം തുടരുന്നു

കോട്ടയം: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം വിലാപയാത്രയായി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിച്ചു. ഉച്ചയ്ക്ക് 12ന് ബിടിആർ മന്ദിരത്തിൽ പൊതുദർശനം ആരംഭിച്ചു. രണ്ട് മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.
ഇവിടെ പൊതുദർശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. റസലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി എൻ വാസവൻ, പി കെ ബിജു, വൈക്കം വിശ്വൻ, കെ കെ ജയചന്ദ്രൻ, കെ ജെ തോമസ് എന്നിവർ രക്തപതാക പുതച്ചു. മോൻസ് ജോസഫ് എംഎൽഎ, മന്ത്രി വീണാ ജോർജ്, ഗോപി കോട്ടമുറിക്കൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എം എം മണി, ജോബ് മൈക്കിൾ എംഎൽഎ, സി വി വർഗീസ്, എസ് സതീഷ്, കെ കെ ജയചന്ദ്രൻ, കെ പി മേരി, കെ വി അബ്ദുൾ ഖാദർ, എം എം വർഗീസ്, എസ് ശർമ, തോമസ് ചാഴികാടൻ, സിബി ചന്ദ്രബാബു, കെ അനിൽകുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
എ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം.









0 comments