ഷഹബാസ് കൊലക്കേസ്: അറസ്‌റ്റിലായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി. കോഴിക്കോട് വെള്ളിമാട്‌കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവൻ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകുകയായിരുന്നു.
വിദ്യാർഥികൾ അതേ സ്കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞു.
ശനിയാഴ്ച രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം.









0 comments