ad
Deshabhimani

ടി‍ ജി മോഹൻദാസിന് വിലസാൻ കേരള പൊലീസ് വക 11 ദിവസം

Chennithala, TG Mohandas .jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 10:11 PM | 2 min read

തിരുവനന്തപുരം: ജന്തര്‍ മന്തര്‍ സമരത്തിനെതിരായ അധിക്ഷേപ കേസില്‍ ചെറുവിരലനക്കാതെ പൊലീസ് ടി ജി മോഹൻദാസിന് സൗകര്യമൊരുക്കിയത് 11 ദിവസം. വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ടി ജി മോഹൻദാസിൻറെ പ്രസ്താവനയ്​ക്കെതിരെ ഉയർന്നുവന്നത്. വിദ്വേഷവും അധിക്ഷേപവും കലര്‍ന്ന പരാമർശങ്ങൾക്കെതിരെ നടപടിയില്ലാത്തത് ഇത്തരം പ്രചാരണങ്ങൾ തുടരാൻ പ്രോൽസാഹനമാണെന്നും വിമർശനമുണ്ടായി. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതത് തുടര്‍ന്ന് വി വാദമായി. ഇതിന് പിന്നാലെയാണ് പൊലീസ് ​​ഗത്യന്തരമില്ലാതെവീ്ടി മോഹൻദാസിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.


എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ആഭ്യന്തരമന്ത്രിക്ക്‌ നൽകിയ പരാതിയിലാണ് നടപടി. പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹൻദാസ് പരാമർശം നടത്തിയതെന്ന് എഫ്‌ഐആറിൽ പറഞ്ഞിരുന്നു. ലോകമാകെ ശ്രദ്ധിച്ച, ബിജെപി സർക്കാരിനെ പോലും മുട്ടുകുത്തിച്ച അവകാശ പോരാട്ടമായിരുന്നു ജന്തർ മന്തറിൽ നടന്നത്. ആ പോരാട്ടത്തെയാണ് കേൾക്കാൻ‌ അറക്കുന്ന രീതിയിൽ മോഹൻദാസ് അധിക്ഷേപിച്ചത്. എന്നാൽ ഒരു തരത്തിലും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചില്ല.


യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ സമയം മുതൽ സംഘപരിവാർ‌ അനുകൂല നിലപാട് പരസ്യമായി തന്നെ സ്വീകരിക്കുകയായിരുന്നു. പി എംശ്രീ പദ്ധതിയിലടക്കം പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ നിലപാട് തിരുത്തി ആർഎസ്എസ് അനുകൂല അജണ്ട സ്വീകരിച്ചു. ജന്തർ മന്തറിൽ വിദ്യാർഥി യുവജന പ്രക്ഷോഭം നടക്കുമ്പോൾ, അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ‌ പ്രതിഷേധിച്ചവരെ അടിച്ചമർത്താനും അറസ്റ്റ് ചെയ്യാനുമായിരുന്നു ചെന്നിത്തലയുടെ പൊലീസ് തിടുക്കം കാണിച്ചത്. റാപ്പർ‍ വേടനെതിരെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസ്സവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കിയെന്നുമാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്..


വിദ്യാർഥികൾ നടത്തുന്ന സമരത്തെ ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യവിരുദ്ധ കേന്ദ്ര നടപടിക്ക് എതിരെ ഒത്തുകൂടാം എന്നായിരുന്നു പരിപാടിക്ക് ക്ഷണിച്ചുകൊണ്ട് വേടൻ പറഞ്ഞത്. ഇങ്ങനെ സമാധാനപരമായി നടന്ന സമരങ്ങളെയാണ്, രാജ്യത്താകെ പ്രക്ഷോഭം അലയടിച്ചപ്പോൾ‌ ഇവിടെ മാത്രം അടിച്ചൊതുക്കിയത്. മറ്റിടങ്ങളിൽ സമരം അക്രമാസക്തമായപ്പോൾ തടയുകയായിരുന്നു. എന്നാൽ സ്വാഭാവിക പ്രതിഷേധത്തെ പോലും ഇല്ലായ്മ ചെയ്യാനായിരുന്നു യുഡിഎഫിന് കേരളത്തില്‍ താല്പര്യം. ഇത്തരത്തിൽ ബിജെപി സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിച്ച് മുന്നേറുന്ന യുഡിഎഫ് സർക്കാർ ടി ജി മോഹൻദാസിനും വിലസാൻ എല്ലാ സൗകര്യവും ചെയ്തു നൽകി. വിമർശനം വിവാദത്തിലേക്കെത്തുമെന്നതിനാൽ മാത്രമാണ് ഇന്ന് മട്ടാഞ്ചോരിയിലെ ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത്.


കേസെടുത്ത്‌ 11 ദിവസം കഴിഞ്ഞാണ്‌ പൊലീസ്‌ മട്ടാഞ്ചേരിയിലെ വീട്ടിൽനിന്ന്‌ അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്‌. കേസെടുത്തതുതന്നെ പരാതി കിട്ടി നാലാം ദിവസമാണ്‌. ഡൽഹിയിൽ സമരം ചെയ്യുന്നവരെ കർഫ്യൂ പ്രഖ്യാപിച്ച ശേഷം വെടിവയ്ക്കണമെന്നായിരുന്നു മോഹൻദാസ്‌ അദ്ദേഹത്തിന്റെ സ്വകാര്യ യൂട്യൂബ്‌ ചാനൽവഴി ആഹ്വാനം ചെയ്‌തത്‌. ഡൽഹിയിൽ സമരം ചെയ്യുന്ന സ്‌ത്രീകളെയും പെൺകുട്ടികളെയും കൂട്ട ബലാത്സംഗം ചെയ്യണം. അവരത്‌ ഇഷ്‌ടപ്പെടുന്നവരാണ്‌ എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സ്വയം കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. ഒടുവിൽ പരാതി ലഭിച്ചപ്പോൾ നാലാം ദിവസമായ ജൂലൈ 29ന്‌ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്‌ കേസെടുത്തു. എന്നാൽ സ്‌ത്രീത്വത്തെ അപമാനിക്കൽ പോലുള്ള സുപ്രധാന വകുപ്പുകൾ ഒഴിവാക്കിയാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home