"ഏറെ സന്തോഷം, അഭിമാനവും'

വി സുനിലാൽ കൃഷിയിടത്തിൽ
സുധീർ വർക്കല
Published on Aug 09, 2026, 11:09 PM | 1 min read
വർക്കല
എട്ടാം വയസ്സുമുതൽ അച്ഛൻ വിശ്വനാഥനൊപ്പമാണ് സുനിലാൽ കൃഷിയിടത്തിലെത്തിയത്. ഇന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരമാണ് ആ കൈകളിലെത്തിയത്. കാർഷിക ക്ഷേമ വികസന വകുപ്പിന്റെ ശ്രമശക്തി പുരസ്കാരമാണ് വർക്കല കരുനിലക്കോട് പൊയ്കയിൽ കടകത്ത് വീട്ടിൽ വി സുനിലാൽ നേടിയത്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സുനിലാൽ പറഞ്ഞു. ഇടവ, ഇലകമൺ, ചെമ്മരുതി കൃഷിഭവന് കീഴിലായി 35 ഏക്കറോളം പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നു. രണ്ടര ഏക്കർ കൃഷിയിടവും ട്രാക്ടറും 3 ടില്ലറും സ്വന്തമായുണ്ട്. കൂടാതെ 60 പശുക്കൾ, 20 ആട് എന്നിവയുമുണ്ട്. സിലോപിയ, കാർപ് മുതലായ മത്സ്യകൃഷിയും നടത്തിവരുന്ന സുനിലാലിനെ സഹായിക്കാൻ ഭാര്യയും 2 മക്കളും ഒപ്പമുണ്ട്. ഇടവ കൃഷിഭവനിലെ ട്രാക്ടർ ഓടിക്കുന്നതും സുനിലാൽ ത ന്നെ. ഇടവ, ഇലകമൺ കൃഷി ഭവനുകളിലെ മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.










0 comments