സവർക്കറെ മഹത്വവൽക്കരിച്ചതിനെതിരെ പ്രതിഷേധം
ഫ്രീഡം ക്വിസ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഫ്രീഡം ക്വിസ് സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കാസർകോട്ട് പൊതുവിദ്യാഭ്യാസവകുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽപി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസിൽ വി ഡി സവർക്കറെ മഹത്വവൽക്കരിച്ച ചോദ്യത്തിൽ പ്രതിഷേധിച്ച് ഡിവൈഎ-ഫ്‌ഐ ജില്ലാ കമ്മിറ്റി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഉൾപ്പെടുത്തി മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രശ്‌നോത്തരി സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്തു. ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഫ്രീഡം ക്വിസ് മാസ്‌റ്ററായി. ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ അധ്യക്ഷയായി. സെക്രട്ടറി എൽ എസ് ലിജു, വി അനൂപ്, എസ് എസ് നിതിൻ, എ ഷാനവാസ്, ആദർശ് ഖാൻ, അമൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments