മലപ്പുറത്ത് പത്തുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

എടക്കര: ചുങ്കത്തറയിൽ പത്തുവയസുകാരൻ വീടിനുസമീപമുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. ചുങ്കത്തറ കാട്ടിച്ചിറ കാരാട്ടുചാലിൽ ശിഹാബിന്റെയും ലുബിനയുടെയും മകൻ അജ്‌വദാണ് മരിച്ചത്. വെള്ളി വൈകിട്ട് അഞ്ചോടെയാണ് ശിഹാബിനൊപ്പം കിടക്കുകയായിരുന്ന കുട്ടി എഴുന്നേറ്റ് പുറത്തിറങ്ങിയത്. അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.









0 comments