ad
Deshabhimani

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 10 വെടിയുണ്ടകൾ കണ്ടെടുത്തു; പ്രതി ഒളിവിൽ

live bullets_nilambur
വെബ് ഡെസ്ക്

Published on Jun 23, 2026, 12:21 PM | 1 min read

നിലമ്പൂർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച, നായാട്ടിനായി നാടൻ തോക്കിൽ ഉപയോഗിക്കുന്ന 10 തിരകൾ കണ്ടെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീക്കിന്റെ വീട്ടിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെടുത്തത്.


ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 5.30 മണിയോടെ ഷെരീഖിന്റെ ഒടായിക്കലുള്ള വീട്ടിൽ നിലമ്പൂർ എസ്ഐ സിപി ജാബിർ നടത്തിയ പരിശോധനയിലാണ് തിരകൾ കണ്ടെടുത്തത്. സ്റ്റോറൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. ഇയാൾ മൃഗ വേട്ടയ്ക്കായി സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.


പരിശോധന നടത്തുന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. ഷെരീനെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എഎസ്ഐ സുനിത, സിപിഓമാരായ ലിജോ ജോൺ, ചിന്തു പ്രശാന്ത്, യദു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home