ad
Deshabhimani

മദ്യനികുതിയിളവ് 'ബക്കാർഡി'ക്കുവേണ്ടി

പ്രതിപക്ഷനേതാവിന്റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്ന് നീക്കി; നടപടി സതീശൻ ആവശ്യപ്പെട്ടിട്ട്

Pinarayi Vijayan V D Satheesan
വെബ് ഡെസ്ക്

Published on Jun 23, 2026, 12:51 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ മദ്യനികുതിയിൽ ഇളവ് വരുത്തിയത് സ്വകാര്യ മദ്യക്കമ്പനിയായ ബക്കാർഡിക്കുവേണ്ടിയാണെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ആരോപണം സഭാ ടിവിയിൽനിന്ന് നീക്കി. അടിയന്തര പ്രമേയത്തിന് അനുമതിതേടിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിത്തത്. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യപ്രകാരം അഴിമതി ആരോപണം സഭാ ടിവി പിൻവലിക്കുകയായിരുന്നു.


വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം സാധാരണക്കാർക്ക് ​ഗുണമുണ്ടാകുന്നതല്ലെന്നും, കർണാടകയിലെ മദ്യക്കമ്പനിയായ ബക്കാർഡിയാണ് ഇതിന്റെ ​ഗുണഭോക്താവെന്നും പിണറായി സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം അതിധൃത​ഗതിയിൽ നടക്കുകയാണ്. നാടിന് ​ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നീക്കമാണിത്. യുവാക്കളെയും വിദ്യാർഥികളെയും ലഹരിയിലേക്ക് തള്ളിവിടുന്ന തീരുമാനമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.



Related News


എന്നാൽ അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഇതേ തുടര്‍ന്ന് സഭാനടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home