കായലിൽ ചാടിയ പത്താംക്ലാസുകാരിയെ ഓട്ടോ ഡ്രൈവർ രക്ഷിച്ചു

തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പതിനഞ്ച് വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവറാണ് രക്ഷകനായത്.
വെള്ളായണി സ്വദേശിയായ വിനോദാണ് പെൺകുട്ടി ചാടുന്നത് കണ്ട് പിന്നാലെ കായലിലേക്ക് ചാടിയത്. വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ അദ്ദേഹം പെൺകുട്ടിയെ പിടിച്ചുനിർത്തി. പിന്നാലെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഇരുവരെയും കായലിൽ നിന്ന് കരക്കെത്തിച്ചു.
പത്താം ക്ലാസുകാരി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്നാണ് വിവരം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസിൽ കുടുംബം പരാതി നൽകാനിരിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളില്ല.









0 comments