സാങ്കേതിക സര്‍വകലാശാല: ഭരണപ്രതിസന്ധി സൃഷ്ടിക്കാന്‍ വിസി

സ്വന്തം ലേഖിക
Published on May 12, 2025, 12:01 AM | 1 min read
തിരുവനന്തപുരം:
എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ വിവേചനാധികാരം ഉപയോഗിക്കാനുള്ള വൈസ് ചാൻസലറുടെ നീക്കം ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കുന്നു. സിൻഡിക്കറ്റ് യോഗം ചേർന്ന് ബജറ്റ് പാസാക്കാൻ കഴിയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് താൽക്കാലിക വി സി ഡോ. കെ ശിവപ്രസാദ് അധികാര പ്രയോഗത്തിന് ശ്രമിക്കുകയാണ്. എന്നാൽ, ഇതുസംബന്ധിച്ച വിവരം വി സി ഇതുവരെയും ചാൻസലറെ രേഖാമൂലം അറിയിച്ചിട്ടില്ല.
രണ്ട് സിൻഡിക്കറ്റ് യോഗങ്ങളുടെ ഇടയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് വിസിക്ക് വിവേചനാധികാരം ഉപയോഗിക്കാൻ കഴിയുക.
പരീക്ഷാഫല പ്രഖ്യാപനം പോലെ സിൻഡിക്കറ്റ്, ബോർഡ് ഓഫ് ഗവർണേഴ്സ് എന്നിവ തീരുമാനിക്കേണ്ട വിഷയങ്ങളിൽ യോഗം ചേരാതെ വിസിക്ക് നേരിട്ട് തീരുമാനമെടുക്കാം. എന്നാൽ പിന്നീട് ചേരുന്ന സിൻഡിക്കറ്റ് യോഗം ഇത് അംഗീകരിക്കണം.
അംഗീകരിച്ചില്ലെങ്കിൽ വിസിക്ക് വിഷയം ചാൻസലറായ ഗവർണർക്ക് അയയ്‌ക്കാം. ഇത്തരത്തിൽ വിവേചനാധികാരം ഉപയോഗിച്ച രണ്ടു വിഷയത്തിലെ ചാൻസലറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.







0 comments