ad
Deshabhimani

മദ്യം നൽകി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസ്‌: അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

suspension
വെബ് ഡെസ്ക്

Published on Jan 06, 2026, 10:36 PM | 1 min read

പാലക്കാട് : മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കല്ലേപ്പുള്ളി പിഎഎംഎം യുപി സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്ത്‌ വിദ്യാഭ്യാസ വകുപ്പ്‌. എഇഒ രമേഷ്‌ പാറപ്പുറത്ത്‌ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ സമർപ്പിച്ച റിപ്പോർട്ടിലാണ്‌ നടപടി. കഴിഞ്ഞ നവംബർ 29നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാർഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഇവർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home