അധ്യാപക സ്ഥാനക്കയറ്റത്തിന് പട്ടികയില്ല; ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച

തിരുവനന്തപുരം:
പുതിയ അധ്യയനവർഷം തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരില്ലാത്തതിന് കാരണം സ്ഥാനക്കയറ്റ നടപടികളിലടക്കം വരുത്തിയ വീഴ്‌ച. 4,224 അധ്യാപക തസ്തികകളാണ് ഒഴിവുള്ളത്. അഞ്ഞൂറിലധികം പ്രധാനാധ്യാപക തസ്‌തികകളും ഒഴിഞ്ഞുകിടക്കുന്നു. സ്ഥാനക്കയറ്റം നടന്നിരുന്നെങ്കിൽ ഇത്രയും ഒഴിവുകളിലേക്ക് നിലവിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടക്കുമായിരുന്നു.
അതിനുപകരം, ഉദ്യോഗാർഥികൾ തെരുവിൽ സമരം ചെയ്യുമ്പോഴും നിസ്സംഗത തുടരുകയാണ് യുഡിഎഫ് സർക്കാർ.
എൽഡിഎഫ് സർക്കാർ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡഷൻഷ്യൽ റിപ്പോർട്ട് (സിആർ) സ്വീകരിച്ചെങ്കിലും യുഡിഎഫ് സർക്കാർ തുടർ നടപടികളിലേക്ക് കടക്കാത്തതാണ് കാരണം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ സ്ഥാനക്കയറ്റം ഡിപ്പാർട്ട്‌മെന്റ് പ്രൊമോഷൻ കമ്മിറ്റി (ഡിപിസി)യുടെ അനുമതിയോടെയാണ് നടത്തേണ്ടത്. മെയ് മാസത്തിലെ കൂട്ടവിരമിക്കൽ കണക്കിലെടുത്ത് ജില്ലതിരിച്ചുള്ള സ്ഥാനക്കയറ്റത്തിന് പട്ടിക തയ്യാറായിരുന്നെങ്കിലും യുഡിഎഫ് സർക്കാർ ഡിപിസി ചേർന്നില്ല. പട്ടികയ്‌ക്ക് അംഗീകാരം നൽകാത്തതിനാൽ മേയിലെ വിരമിക്കൽ ഒഴിവുകൾ നികത്തപ്പെട്ടില്ല. എൽപി, യുപി വിഭാഗം സ്ഥാനക്കയറ്റ പട്ടിക ജില്ലകളിൽ വിദ്യാഭ്യാസ ഉപ ഡയറക്‌ടർമാർ പ്രസിദ്ധീകരിച്ച് പരാതി പരിഹരിച്ച് നടപ്പാക്കുകയാണ് പതിവ്.
ഇത്തവണ അതിലും തുടർപ്രവർത്തനം ഉണ്ടായില്ല.
അധ്യാപക ഒഴിവുകൾ അതത് എഇഒ, ഡിഇഒ എന്നിവർ അറിയിക്കുകയും അതനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽനിന്ന് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുകയുമാണ് പതിവ്. ഓരോ മാസവും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ സഹിതം റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി.
പകരം നിയമനം യഥാസമയം നടക്കാത്തതിനാൽ പിഎസ്‌സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ട തസ്‌തികകളിലടക്കം ആളില്ലാത്ത അവസ്ഥ
യായി.
നിലവിൽ ഹൈസ്‌കൂളിലെ പ്രധാനാധ്യാപക തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റ പട്ടിക പൂർണമാകാത്തതിനാൽ അഡ്‌ഹോക് ഡിപിസി കൂടേണ്ടതുണ്ട്. അംഗീകാരം ലഭിച്ച് ലിസ്റ്റ് വിജ്ഞാപനം ചെയ്‌താൽ 306 ഒഴിവുകൾ നികത്തപ്പെടും. ഇതിന് കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും.










0 comments