print edition മദ്യമാഫിയകൾക്ക് നികുതിയിളവ്; ഡിവൈഎഫ്‌ഐ നിയമസഭാ മാർച്ച് നടത്തി

മദ്യ മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ നിയമസഭാ മാർച്ച്
തിരുവനന്തപുരം: മദ്യമാഫിയകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നിയമസഭാ മാർച്ച് നടത്തി.
‘എത്രകിട്ടി സതീശാ’ എന്ന പ്ലക്കാർഡുകളും പിടിച്ച് നൂറുകണക്കിന് യുവജനങ്ങൾ മാർച്ചിൽ അണിനിരന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ജെ എസ് ഷിജൂഖാൻ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എംഎൽഎമാരായ എം വിജിൻ, എം എസ് അരുൺകുമാർ, ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എം അൻസാരി, എൽ എസ് ലിജു, എസ് എസ് നിതിൻ, വി എ വസീഫ് തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്‌ച ജില്ലാ കേന്ദ്രങ്ങളിലും മാർച്ച് നടക്കും.










0 comments