തമിഴ് യുവാവ് അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ മുങ്ങി മരിച്ചു

പാലക്കാട്: തമിഴ്നാട്ടിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ മുങ്ങിമരിച്ചു. തമിഴ്നാട് കോയമ്പത്തൂർ പീളമേട് സ്വദേശി രഘുപതിയുടെ മകൻ രമണൻ (20) ആണ് നരസിമുക്കിനടുത്ത് പരപ്പൻതറയിൽ പുഴയിൽ മുങ്ങി മരിച്ചത്. വെള്ളി പകൽ ഒന്നിനാണ് അപകടം.
നീന്തൽ അറിയാതെ ആഴത്തിൽപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. ഇയാളും മൂന്നു സുഹൃത്തുക്കളും അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിന് ബൈക്കിൽ എത്തിയതായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അഗളി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









0 comments