ad
Deshabhimani

കേരളത്തിലെ കോൺ​ഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്നു: ടി പി രാമകൃഷ്ണൻ

T P Ramakrishnan
വെബ് ഡെസ്ക്

Published on Feb 12, 2026, 01:08 PM | 1 min read

കോഴിക്കോട്: കേരളത്തിലെ കോൺ​ഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന ശ്രമമാണ് നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അഖിലേന്ത്യ പണിമുടക്കിൽ നിന്നും ഐഎൻടിയുസിയെ കേരളത്തിലെ കോൺ​ഗ്രസ് വിലക്കിയതിന് കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.


എട്ടു മണിക്കൂർ ജോലി എന്നാ വ്യവസ്ഥ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻറെ നേതാക്കൾ ജീവൻ കൊടുത്ത നേടിയതാണ്. അതാണ് ഇന്ന് 14 മണിക്കൂറിലേക്ക് മാറ്റുന്നത്. ആധുനികവൽക്കരണത്തിന്റെ കാലത്ത് ശാസ്ത്രനേട്ടങ്ങൾ തൊഴിലാളികളുടെ അധ്വാനഭാരം എങ്ങനെ കുറയ്ക്കാം എന്ന് നോക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ അധ്വാന ഭാരം വർദ്ധിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. അതിന് വ്യത്യസ്തമായ സമീപനം മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


സമരത്തിന്റെ മുദ്രാ വാക്യങ്ങൾ പരിഗണിച്ച് എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ മാറ്റി വച്ചിരുന്നു. തൊഴിലാളി വർഗത്തോടുള്ള കടപ്പാട് മൂലമാണ് ഇത് മാറ്റി വെച്ചത്. എന്നാല്‍ യുഡിഎഫ് ജാഥ പര്യടനം തുടരുകയാണ്. കുറ്റ്യാടിയിൽ ഐക്യം പ്രകടമായി. എന്തൊരു യോജിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home