print edition ധർമടം ബാങ്ക് സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു

വി വി രുഗ്മിണി ചെറുകഥാ പുരസ്കാരം ആർ സ്വാതിക്ക് കൈമാറുന്നു
ധർമടം: ധർമടം സർവീസ് സഹകരണ ബാങ്കിന്റെ പത്താമത് എം പി കുമാരൻ സാഹിത്യ പുരസ്കാരം ടി ഡി രാമകൃഷ്ണനും വി വി രുഗ്മിണി ചെറുകഥാ പുരസ്കാരം ആർ സ്വാതിക്കും സമ്മാനിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കാണ് ടി ഡി രാമകൃഷ്ണനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് എം പി കുമാരൻ സാഹിത്യ പുരസ്കാരം. നവാഗത എഴുത്തുകാരിക്കുള്ള ചെറുകഥാ പുരസ്കാരമാണ് ദേശാഭിമാനി വാരിക സീനിയർ സബ് എഡിറ്റർ ആർ സ്വാതിക്ക് ലഭിച്ചത്. 10,000 രൂപയും മെമന്റോയുമാണ് പുരസ്കാരം.
എം പി കുമാരൻ സാഹിത്യ പുരസ്കാരം ടി ഡി രാമകൃഷ്ണന് സുഭാഷ് ചന്ദ്രൻ കൈമാറുന്നു
ചിറക്കുനിയിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ കൈമാറി. ബാങ്ക് പ്രസിഡന്റ് ടി അനിൽ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറി ജിഷ ചാലിൽ പ്രഭാഷണം നടത്തി.
ടി ഡി രാമകൃഷ്ണൻ, ആർ സ്വാതി, സി പി ഹരീന്ദ്രൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രഭാകരൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബി ഗീതമ്മ, പുരസ്കാര സമിതി അംഗം കെ കെ രമേഷ്, ബാങ്ക് സെക്രട്ടറി ദിലീപ് വേണാടൻ എന്നിവർ സംസാരിച്ചു.










0 comments