സസ്‌പെൻഷനിലായിരുന്ന പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

സാബു
ഏലപ്പാറ: സസ്‌പെൻഷനിലായിരുന്ന പൊലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കൊക്കയാർ കുറ്റിപ്ലാങ്ങാട്, കലവറയിൽ ബിനുമോനാണ്(സാബു–44 ) മരിച്ചത്.
മുല്ലപ്പെരിയാർ സ്റ്റേഷനിൽ ജോലി ചെയ്യവേ സസ്‌പെൻഷനിലായിരുന്നു. ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ പുറത്ത് പകൽ സമയവും ലൈറ്റ് തെളിഞ്ഞുനിന്നതിനാൽ സമീപം താമസക്കാരിയായ സഹോദരി നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. മൃതദേഹത്തിന് ഏതാനുംദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. പെരുവന്താനം പൊലീസ് മേൽ നടപടി സ്വീകരിച്ചു.
ഭാര്യ: സൗമ്യ(ഗവ. പ്രസ് കോട്ടയം ), മക്കൾ: മിത്ര, മിറാഷ്.










0 comments