"ബൊട്ടാണിക്കൽ ഫാന്റസി’ പ്രദർശനം തുടരുന്നു

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ബി ഡി ദത്തന്റെ ചിത്രപ്രദർശനത്തിൽ നിന്ന്
തിരുവനന്തപുരം
മനുഷ്യ ഇടപെടലിലൂടെ രൂപംമാറിയ പ്രകൃതിയുടെ അസ്വസ്ഥതകൾ നിറങ്ങളിൽ കോർത്തിണക്കിയുള്ള ചിത്രങ്ങൾ. മനുഷ്യൻ പ്രകൃതിയിൽ തീർത്ത യാഥാർഥ്യങ്ങളുടെ വിമർശനാത്മ ദൃശ്യവൽക്കരണമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ബി ഡി ദത്തന്റെ ചിത്രപ്രദർശനത്തിൽ തെളിയുന്നത്. ‘ബൊട്ടാണിക്കൽ ഫാന്റസി’ പേരിൽ നടത്തുന്ന ചിത്രപ്രദർശനത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണ ബന്ധത്തെയും പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവുമാണ് കാണാനാകുക. പ്രകൃതിയുടെ സ്വാഭാവികക്രമത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള തീവ്രനിറങ്ങളും വളഞ്ഞ രൂപങ്ങളുമാണ് ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. പകൽ 11 മുതൽ വൈകിട്ട് 6.30വരെയാണ് പ്രദർശനസമയം. 23ന് സമാപിക്കും.








0 comments