സിപിഐ എം നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തുന്നു
തൃശൂർ
രാജ്യത്തിന്റെ 80–ാം സ്വാതന്ത്ര്യ ദിനം സിപിഐ എം നേതൃത്വത്തിൽ ആഘോഷിച്ചു. പാർടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്‌തുമായിരുന്നു ആഘോഷം. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം എം വർഗീസ് പീച്ചിയിലും ആർ ബിന്ദു പടിഞ്ഞാറേക്കോട്ടയിലും പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് ഒല്ലൂരിലും കെ കെ രാമചന്ദ്രൻ കൊടകരയിലും പി കെ ഡേവിസ് മാളയിലും ടി കെ വാസു കുന്നംകുളത്തും ടി വി ഹരിദാസ് മണലൂരിലും എം ബാലാജി പെരുന്പിലാവിലും കെ വി നഫീസ വരവൂരിലും സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിലും പി കെ ഷാജൻ ചെട്ടിയങ്ങാടിയിലും പതാക ഉയർത്തി. ചേർപ്പിൽ ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, നാട്ടികയിൽ ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ചാലക്കുടിയിൽ ഏരിയ സെക്രട്ടറി കെ എസ് അശോകൻ, മണ്ണുത്തിയിൽ ഏരിയ സെക്രട്ടറി എം എസ് പ്രദീപ്‌കുമാർ, വള്ളത്തോൾ നഗറിൽ ഏരിയ കമ്മിറ്റി അംഗം കെ പി അനില്‍, പുഴയ്‌ക്കലിൽ ജില്ലാ കമ്മിറ്റിയംഗം എ എസ് കുട്ടി, ചേലക്കരയിൽ ഏരിയ കമ്മിറ്റിയംഗം ടി എൻ പ്രഭാകരൻ, ഇരിങ്ങാലക്കുടയിൽ ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ എന്നിവർ ദേശീയപതാക ഉയർത്തി. തൃശൂർ ദേശാഭിമാനിയിൽ യൂണിറ്റ് മാനേജർ ആർ പ്രസാദ് പതാക ഉയർത്തി.







0 comments