മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം ആസൂത്രിതം

ഇരിങ്ങാലക്കുട
മുനിസിപ്പൽ ഓഫീസിൽ ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത് രക്ഷാപ്രവർത്തനത്തിന് കോൺഗ്രസ് തയ്യാറാക്കി നിർത്തിയ സംഘം. ഐടിയു ബാങ്കിന്റെ ചെയർമാനായിരുന്ന എം പി ജാക്സന്റെ നേതൃത്വമാണ് ബാങ്കിന്റെ തകർച്ചക്കിടയാക്കിയത്. ബാങ്കിൽനിന്ന് പണം കിട്ടാതായതോടെ നിക്ഷേപകർ സമരത്തിലാണ്. നിലവിൽ മുനിസിപ്പൽ ചെയർമാനായ എം പി ജാക്സനെതിരെ നിക്ഷേപകർ ബാങ്ക് സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധിക്കാൻ തുടങ്ങിയതോടെ കോൺഗ്രസ് നേതൃത്വം നിക്ഷേപകരെ ഭീഷണിപ്പെടുത്തി തുടങ്ങിയിരുന്നു. ജാക്സനെതിരെ പ്രതിഷേധിക്കുന്നവരെ തെരുവിൽ നേരിടുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ഭീഷണി. ഇതേ തുടർന്ന് ഇന്ന് മുനിസിപ്പൽ ഓഫീസിലേക്ക് നടന്ന മാർച്ചിന് നിക്ഷേപക സംരക്ഷണ സമിതി പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. നിക്ഷേപകർ ഓഫീസിലെത്തുമ്പോൾ കോൺഗ്രസ് കൗൺസിലർമാരും മുൻ കൗൺസിലർമാരും മണ്ഡലത്തിന്റെ പലഭാഗങ്ങളിൽനിന്ന് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നഗരസഭ ഓഫീസിൽ കേന്ദ്രീകരിച്ചിരുന്നു. നിവേദനം നൽകാനെത്തിയ സംരക്ഷണ സമിതി അംഗങ്ങൾക്കെതിരെ അസഭ്യവർഷവും ഭീഷണിയും മുഴക്കിയതും മാധ്യമപ്രവർത്തകർ ചിത്രീകരിച്ചതാണ് ഇവരെ പ്രകോപിതരാക്കിയത്. ഭീഷണി മുഴക്കിയ ആളുടെ പേര് ചോദിച്ചതോടെ ഇവർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നു.







0 comments