print edition കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ

അമീർ
പെരിന്തൽമണ്ണ : ജയിലിനുമുന്നിൽനിന്ന് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ഓടിയ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനുശേഷം പിടികൂടി. പെരിന്തൽമണ്ണ ജയിലിനുമുന്നിൽനിന്ന് രക്ഷപെട്ട കോഴിക്കോട് കുറ്റ്യാടി മരുതോങ്ങര ആശാരികണ്ടി അമീർ (39)ആണ് പിടിയിലാത്. എംഡിഎംഎ കേസിൽ പിടിക്കപ്പെട്ട് റിമാൻഡിനുകൊണ്ടുവന്ന പ്രതിയാണ് വ്യാഴം രാത്രി എട്ടോടെ രക്ഷപ്പെട്ടത്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിൽകഴിഞ്ഞ അമീറിനെ കൊണ്ടോട്ടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.പ്രതിയെ മജിസ്ട്രേട്ടിനുമുമ്പിൽ ഹാജരാക്കി പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. ഭക്ഷണം കഴിക്കാൻ ഒരു കൈയിലെ വിലങ്ങ് അഴിച്ചപ്പോഴാണ് ഓടിരക്ഷപ്പെട്ടത്.
കൂടെയുള്ള പൊലീസുകാർ പിറകെ ഓടിയെങ്കിലും പിടിക്കാനായില്ല. പെരിന്തൽമണ്ണ സ്റ്റേഷനിൽനിന്നുള്ള പൊലീസുകാരും മലപ്പുറത്തുനിന്ന് എത്തിയ ഡോഗ് സ്ക്വാഡും ഫയർ ഫോഴ്സും ട്രോമാ കെയർ പ്രവർത്തകരുമടങ്ങുന്ന സംഘം പ്രതിക്കായി വ്യാഴാഴ്ച രാത്രി മുഴുവൻ പെരിന്തൽമണ്ണ ടൗണിലും പരിസരത്തും തിരച്ചിൽ നടത്തി. പട്ടാമ്പി റോഡിൽ സ്റ്റേറ്റ് ബാങ്കിനുസമീപത്ത് കുറ്റിക്കാട്ടിൽ പതുങ്ങിനിന്ന പ്രതിയെ വെള്ളി വൈകിട്ട് അഞ്ചോടെയാണ് പിടികൂടിയത്.










0 comments