ഭൗമവിവര ഗവേഷണത്തിന് കരുത്തേകാൻ സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ സർവകലാശാലയും കൈകോർക്കുന്നു

തിരുവനന്തപുരം: ഭൗമവിവര ശാസ്ത്രം ഗവേഷണം, ഡിജിറ്റൽ നവീകരണം എന്നിവയിൽ സഹകരിക്കാൻ സർവേ ഓഫ് ഇന്ത്യയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. സഹകരണ ഉടമ്പടി അഞ്ച് വർഷത്തേക്കാണ് പ്രാബല്യത്തിൽ വരുന്നത്. ജിയോ ഇൻഫർമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭൗമവിവര ശേഖരണത്തിലും വിശകലനത്തിലും മികവ് പുലർത്തുകയെന്നതാണ് പ്രധാന ലക്ഷ്യം.
ഈ അഞ്ച് വർഷത്തെ സഹകരണ ഉടമ്പടിയിലൂടെ പരസ്പര ഗുണകരമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും, യോഗ്യതയുള്ള സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കു ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുകയും ചെയ്യും. ഭൗമവിവര ഡാറ്റയിൽ ഓട്ടോമേഷൻ, ഫിസിക്കൽ ജിയോദസിക്കായുള്ള ഉയർന്ന ഗണിത അടിത്തറ, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിൽ അക്കാദമിക്-സാങ്കേതിക പരിശീലനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ്. സജി ഗോപിനാഥ്, രജിസ്ട്രാർ പ്രൊഫ്. എ മുജീബ്, ഡീൻ – എച്ച്ആർ പ്രൊഫ്. മനോജ് കുമാർ ടി കെ, ഡീൻ – അക്കാദമിക്സ് പ്രൊഫ്. ആർ ജയശങ്കർ, റിസർച്ച് ഓഫീസിന്റെ ചെയർ ഡോ. ജോസ് ജോസഫ്, സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസിന്റെ ചെയറും സെൻറർ ഫോർ ജിയോസ്പേഷ്യൽ അനലിറ്റിക്സിന്റെ കോർഡിനേറ്ററുമായ ഡോ. രാധാകൃഷ്ണൻ ടി, സർവേ ഓഫ് ഇന്ത്യയിൽ നിന്ന് കേരള & ലക്ഷദ്വീപ് വിംഗ് ഇൻ-ചാർജും സൂപ്രണ്ടിംഗ് സർവേയറുമായ ശ്രീ അവിനാഷ് മിശ്ര, ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീ ആർ രതീഷ്, ഓഫീസ് സർവേയർമാരായ ശ്രീ അംബി ടി എസ്, അരുൺ കുമാർ ടി എസ് എന്നിവർ പങ്കെടുത്തു.
ധാരണാപത്രം ഉറപ്പാക്കുന്നവ










0 comments