ആശ സ്കീമിന്റെ തുടക്കംമുതലുള്ള മാനദണ്ഡങ്ങൾ കേന്ദ്രം 
പുനഃപരിശോധിക്കണം; സുരേഷ്‌ ഗോപി

suresh gopi
avatar
സ്വന്തം ലേഖിക

Published on Mar 02, 2025, 05:19 AM | 1 min read

തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ ആശ സ്കീമിന്റെ തുടക്കംമുതലുള്ള ചില മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കേണ്ടതാണെന്ന്‌ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. ‘‘ഇക്കാര്യം അധികൃതരെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. എന്നാൽ, ഉറപ്പ്‌ പറയാനാകില്ല. കേന്ദ്ര മന്ത്രിസഭയുടേതാണ്‌ അന്തിമ തീരുമാനം’’–സുരേഷ്‌ ഗോപി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


എസ്‌യുസിഐ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ നടക്കുന്ന ആശ സമരത്തിന്‌ പിന്തുണയുമായി എത്തിയതായിരുന്നു മന്ത്രി. കേന്ദ്രസർക്കാർ ആശ സ്കീമിന്‌ നൽകാനുള്ള 100 കോടിയുടെ കാര്യം അദ്ദേഹം മിണ്ടിയതേയില്ല. ദേശീയ ആരോഗ്യമിഷന്‌ നൽകേണ്ട 600 കോടി സംബന്ധിച്ചും പ്രതികരിച്ചില്ല. കേന്ദ്രമന്ത്രിയെന്നതിലുപരി ചലച്ചിത്രനടനായിട്ടായിരുന്നു സമരവേദിയിൽ സുരേഷ്‌ ഗോപിയുടെ പ്രകടനം. താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരക്കാരെ കാണാൻ മാത്രമായി എത്തിയതാണെന്നുമാണ്‌ പറഞ്ഞത്‌. ആശമാർക്ക്‌ കേന്ദ്രം നൽകുന്ന ഓണറേറിയം കൂട്ടണമെന്നത്‌ സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്‌. ഇതുന്നയിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജും മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരും കേന്ദ്രആരോഗ്യമന്ത്രിമാരെ പല തവണ കണ്ടിരുന്നു.


ഒരുഘട്ടത്തിലും കേരളത്തിൽനിന്നുള്ള ബിജെപി നേതാക്കളോ യുഡിഎഫ്‌ എംപിമാരോ സംസ്ഥാനത്തിന്‌ അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home