ad
Deshabhimani

'ഇന്ധന വിലയെ കുറിച്ച് അറിയണമെങ്കിൽ മന്ത്രാലയത്തിൽ വന്നു ചോദിക്കു'; ഉത്തരമില്ലാതെ കേന്ദ്രമന്ത്രി സുരേഷ്​ഗോപി

Suresh Gopi.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 26, 2026, 01:36 PM | 1 min read

കോഴിക്കോട്: ഇന്ധന പ്രതിസന്ധി സംബന്ധിച്ച മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. നിലവിൽ രാജ്യത്തിന്റെ ഇന്ധനപ്രതിസന്ധിയും വിലവര്‍ധനവും എത്രമാത്രമാണ് എന്ന ചോദ്യത്തിന്, ഇന്ധനവിലയെ കുറിച്ച് അറിയണമെങ്കിൽ മന്ത്രാലയത്തിൽ വന്ന് ചോദിക്കണമെന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി.


ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.


അതേസമയം രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായിരിക്കെ ജനങ്ങൾക്ക് ഇരുട്ടടിയായി നയാര എനർജി ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽവന്നു. മറ്റ് കമ്പനികളും പിന്നാലെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് നീക്കത്തിന് കാരണമെന്നാണ് നയാര നൽകുന്ന വിശദീകരണം.രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റീട്ടെയിൽ ഇന്ധന കമ്പനിയാണ് നയാര എനർജി. കേരളത്തിലടക്കം നിരവധിയിടങ്ങളിൽ നയാരയ്ക്ക് പമ്പുകളുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home