കേരള നിയമസഭയെ അവഹേളിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി : വഖഫ് ബില്ലിന് എതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയ കേരള നിയമസഭയെ അവഹേളിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. "കേരളാനിയമസഭയിൽ വഖഫ് ബില്ലിന് എതിരെ ഇക്കൂട്ടർ അനാവശ്യമായി പ്രമേയം കൊണ്ടുവന്നു. ബിൽ പാർലമെന്റ് പാസാക്കുന്നതോടെ ആ പ്രമേയത്തിന്റെ സ്ഥാനം അറബിക്കടലിൽ ആയിരിക്കും'. പാർലമെന്ററി മര്യാദകളെ കാറ്റിൽപ്പറത്തി സഭാംഗങ്ങളുടെ നേര്‍ക്ക് കൈചൂണ്ടി സുരേഷ് ഗോപി പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനുപിന്നിലെ കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത തുറന്നുകാട്ടിയ സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണന്റെ പ്രസംഗമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. പ്രസംഗത്തിൽ തന്റെ പേര് അനാവശ്യമായി പരാമർശിച്ചെന്ന് ആരോപിച്ച സുരേഷ്‌ഗോപി രോഷാകുലനായി. അംഗങ്ങളോടുള്ള പരസ്പരബഹുമാനംപോലും മറന്ന് രാധാകൃഷ്ണനെതിരെ കൈ ചൂണ്ടിയായിരുന്നു ആക്രോശം.
നിയമസഭ പാസാക്കിയ പ്രമേയത്തെ അധിക്ഷേപിക്കുന്നതരത്തിൽ സംസാരിക്കുന്നത് പാര്‍ലമെന്ററി മര്യാദയല്ലെന്നും എംപിക്ക് യോജിക്കുന്ന പെരുമാറ്റമല്ല സുരേഷ്ഗോപിയുടേതെന്നും വിമര്‍ശം ശക്തമായി.









0 comments