വോട്ടു ചെയ്യൂ , പുട്ടടിക്കൂ ! വോട്ട് ചെയ്തവർക്ക് പ്രത്യേക സമ്മാനങ്ങളുമായി സപ്ലൈകോ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഏപ്രിൽ 9ന് കേരളം പോളിങ് ബൂത്തിലേക്ക് പോവുകയാണ്. സംസ്ഥാനം വിധിയെഴുതാൻ ഇന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് തെരഞ്ഞെടുപ്പ് പ്രമേയമാക്കി സപ്ലൈകോ പങ്കുവെച്ച ഒരു പരസ്യമാണ്. വോട്ടു ചെയ്യൂ , പുട്ടടിക്കൂ എന്നാണ് പര്യത്തിന്റെ കാപ്ഷൻ. വോട്ടു ചെയ്തവർക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ലൈകോ കാത്തിരിക്കുകയാണ്.
ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും സമ്മാനങ്ങളുള്ളത്. വോട്ടു ചെയ്തവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സമ്മാനമായി ലഭിക്കുന്നത്.










0 comments