print edition സപ്ലൈകോ – ബെവ്‌കോ ലയനം അശാസ്‌ത്രീയം

തിരുവനന്തപുരം: സപ്ലൈകോയെ ബിവറേജസ് കോർപറേഷനിൽ ലയിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം അശാസ്‌ത്രീയവും പ്രത്യാഘാതമുണ്ടാക്കുന്നതുമാണെന്ന് പഠനം. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലാണ് സപ്ലൈകോയുടെ നഷ്ടം നികത്താൻ ബിവറേജസ് കോർപറേഷനുമായി ലയിപ്പിക്കണമെന്ന നിർദേശം.
ഇതുസംബന്ധിച്ച് ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്‌റ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ലയനം ആശാസ്‌ത്രീയമാണെന്ന കണ്ടെത്തൽ. ക്ഷേമാധിഷ്‌ഠിതമായ സപ്ലൈകോയും വാണിജ്യാധിഷ്‌ഠിതമായ ബെവ്‌കോയും ബന്ധിപ്പിക്കുന്നതിൽ അർഥമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2021–22 മുതൽ 2024–25വരെ രണ്ട് കോർപറേഷനുകളുടെയും പ്രവർത്തനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന് കൈമാറി. സപ്ലൈകോയെ സ്വയംപര്യാപ്‌തമാക്കാൻ നിർബന്ധിക്കുന്നത് സബ്‌സിഡി കുറയ്‌ക്കാനിടയാക്കുമെന്ന് പഠനത്തിലുണ്ട്.
ചില മേഖലകളിൽ സപ്ലൈകോയുടെ പ്രവർത്തനം ഇല്ലാതാകാൻ കാരണമാകും. ഭക്ഷ്യവിപണിയിലെ മാറ്റവും വില വ്യതിയാനവും സ്വകാര്യമേഖലയുടെ ഇടപെടലിനും ദാരിദ്ര്യംപോലുള്ള പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്നും പഠനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശനാണ് സപ്ലൈകോയെ സ്വയംപര്യാപ്‌തമാക്കുമെന്ന് പ്രഖ്യാപിച്ചത്.











0 comments