ad
Deshabhimani

മൂലം വള്ളംകളിക്ക്‌ അവഹേളനം

മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിൽ 
പ്രതിഷേധപ്രവാഹം

മൂലം ജലോത്സവത്തെയും കുട്ടനാടിനെയും മുഖ്യമന്ത്രി അവഹേളിച്ചതിനെതിരെ കുട്ടനാട്ടിൽ ഡിവൈഎഫ്ഐ  വള്ളംതുഴഞ്ഞ്‌ പ്രതിഷേധിച്ചപ്പോൾ

മൂലം ജലോത്സവത്തെയും കുട്ടനാടിനെയും മുഖ്യമന്ത്രി അവഹേളിച്ചതിനെതിരെ കുട്ടനാട്ടിൽ ഡിവൈഎഫ്ഐ വള്ളംതുഴഞ്ഞ്‌ പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 28, 2026, 01:52 AM | 1 min read

മങ്കൊമ്പ്

ചരിത്രപ്രസിദ്ധമായ ചന്പക്കുളം മൂലം ജലോത്സവത്തിന് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവഹേളന നിലപാടിൽ പ്രതിഷേധം പടരുന്നു. ഡിവൈഎഫ്ഐ കുട്ടനാട്, -തകഴി ബ്ലോക്ക് കമ്മിറ്റികൾ ചമ്പക്കുളം ആറ്റിൽ വള്ളംതുഴഞ്ഞ് പ്രതിഷേധിച്ചു. കിഴക്കേ ബസ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം ചമ്പക്കുളം പള്ളിക്ക് സമീപം പ്രതിഷേധയോഗത്തോടെ സമാപിച്ചു. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. തകഴി ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷ് കുമാർ, കെ ജി അരുൺകുമാർ, കെ ആർ രാംജിത്ത്, ജോജോ ആന്റണി, എ ആർ രഞ്ജിത്ത്, ബിജിൻ ആർ ഭദ്രൻ, കെ എസ് ശ്രീകാന്ത്, ജോസ്നാ ജോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home