ad
Deshabhimani

ഓസ്ട്രേലിയയിലെ 
വിക്ടോറിയന്‍ പാര്‍ലമെന്റ്‌ 
ചീഫ് വിപ്പിന്‌ സ്വീകരണം

ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ്‌ ചീഫ് വിപ് ലീ ടാര്‍ലാമിസിന്‌ ശിവഗിരി മഠത്തിൽ നൽകിയ സ്വീകരണം വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ്‌ ചീഫ് വിപ് ലീ ടാര്‍ലാമിസിന്‌ ശിവഗിരി മഠത്തിൽ നൽകിയ സ്വീകരണം വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 01:48 AM | 1 min read

വർക്കല

ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ്‌ ചീഫ് വിപ് ലീ ടാര്‍ലാമിസിന്‌ ശിവഗിരി മഠത്തിൽ സ്വീകരണം നൽകി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ സര്‍വമത സമ്മേളന ശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലീ ടാര്‍ലാമിസ് ഭാര്യ ചാവോ ലീ ടാര്‍ലാമിസിനൊപ്പമാണ് മഠം സന്ദര്‍ശിച്ചത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സമൂഹമുള്ള സംസ്ഥാനമാണ് വിക്ടോറിയ. വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, ഫിന്നി മാത്യു എന്നിവര്‍ സംസാരിച്ചു. മഹാസമാധി, വൈദികമഠം, ശാരദാമഠം എന്നിവിടങ്ങളും സന്ദര്‍ശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home