ad
Deshabhimani

അജിൻ ജി രാജിന് സൂപ്പർ ലീഗ് കേരള ഫുട്ബോൾ പുരസ്കാരം

Ajin G Raj

അജിൻ ജി രാജ്

വെബ് ഡെസ്ക്

Published on Jan 27, 2026, 09:25 PM | 1 min read

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മികച്ച സ്പെഷ്യൽ സ്റ്റോറിക്കുള്ള മാധ്യമ പുരസ്കാരം ദേശാഭിമാനി സ്പോർട്സ് ഡെസ്കിലെ അജിൻ ജി രാജിന്. 10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര വിതരണം കായികമന്ത്രി മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.


2018ൽ ദേശാഭിമാനിയിൽ പ്രവേശിച്ച അജിൻ, കോഴിക്കോട് വളയം സ്വദേശിയാണ്. സി എച്ച് രാജന്റെയും ​ഗീതയുടെയും മകനാണ്. ഭാര്യ: ​ഗായത്രി (സീനിയർ എക്സിക്യൂട്ടീവ് ആർസിഎം, ആസ്റ്റര്‍).


കഴിഞ്ഞ വർഷം മികച്ച റിപ്പോർട്ടിനുള്ള പ്രത്യേക ജൂറി പുരസ്കാരവും അജിൻ നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home