"ഒരു അയോഗ്യതയുമില്ല", രാഹുലിന് സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിൽ , സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം. പങ്കെടുക്കുന്നതിൽ രാഹുലിന് ഒരു അയോഗ്യതയും ഇല്ലെന്നും, പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം രാഹുലിന് തീരുമാനിക്കാമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം ഉണ്ടായാൽ കോൺഗ്രസ് സംരക്ഷണം നൽകുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് സംരക്ഷണം നൽകേണ്ടതെന്ന് മറുപടി പറഞ്ഞു. രാഹുൽ ഏത് ബ്ലോക്കിലായിരിക്കും എന്ന ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി പറഞ്ഞില്ല.
രാഹുലിനെതിരായ പാർടി നടപടി ഒരുമിച്ച എടുത്ത തീരുമാനമാണ്. പ്രധാനപ്പെട്ട ഒരു നേതാക്കളും ആ തീരുമാനത്തിൽ ആക്ഷേപം ഉന്നയിച്ചില്ല. സോഷ്യൽ മീഡിയ ആരുടെയും പൂർണനിയന്ത്രണത്തിലല്ല എന്നും കോൺഗ്രസ് നേതാക്കൾക്കെതിരെ രാഹുലിന്റെ അനുയായികൾ നടത്തുന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെപിസിസി പ്രസിഡന്റ് പറഞ്ഞു.









0 comments