രാഹുൽ വിഷയത്തിൽ ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകും; ഒഴിഞ്ഞുമാറി സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം എംഎൽഎയുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുലിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.കെപിസിസി ഔദ്യോഗികമായി ഒരു ആവശ്യവും വിഷയത്തിൽ ഉന്നയിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുതിർന്ന നേതാക്കളുമായി പ്രതിപക്ഷ നേതാവും താനും വിഷയത്തിൽ ആശയ വിനിമയം നടത്തിയെന്നും ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ സണ്ണി ജോസഫ് തയ്യാറായില്ല.
ഉണ്ടാകുന്ന തീരുമാനം ഔദ്യോഗികമായി അറിയിക്കും. എല്ലാ അഭിപ്രായവും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കും. ആലോചനകൾ വിഷയത്തിൽ പൂർത്തിയായാൽഅറിയിക്കും- സണ്ണി ജോസഫ് പറഞ്ഞു.









0 comments