print edition രക്ഷാപ്രവർത്തകരുടെ ഉത്തരവാദിത്വം സർക്കാരിനില്ല; മന്ത്രി സണ്ണി ജോസഫ്

ഇരിട്ടി : കണ്ണൂർ ജില്ലയിൽ ഒഴുക്കിൽപ്പെട്ടവരുടെ തെരച്ചിലിന് തയ്യാറായിവന്ന രക്ഷാപ്രവർത്തകരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സർക്കാരിനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ടയാൾക്കുവേണ്ടി തുണ്ടിയിൽ പുഴയോരത്ത് നാട്ടുകാർ തെരച്ചിൽ നടത്തുന്ന സ്ഥലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും ഇപ്പോൾ കള്ളാടിയിലും അപകടമുണ്ടായപ്പോൾ തെരച്ചിലിന് നാട്ടുകാർ ഉൾപ്പെടെ ഇറങ്ങി. ഇത് നിരോധിക്കാനാകില്ല. പക്ഷേ, പൂർണ ഉത്തരവാദിത്വം അവരവർക്കുമാത്രമാണ്’’– സണ്ണി ജോസഫ് പറഞ്ഞു. ഹനീഫയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.










0 comments