ad
Deshabhimani

അർജുൻ ആയങ്കി അറസ്റ്റിൽ

Arjun.jpg
വെബ് ഡെസ്ക്

Published on Aug 09, 2026, 06:56 AM | 1 min read

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച കേസിൽ കണ്ണൂർ അഴീക്കോട് അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിൽ അഭിഭാഷകയുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ 2 .30 നാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒളിവിലായിരുന്ന അർജുന് വേണ്ടി തൃശൂർ, മലപ്പുറം ജില്ലകളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയായിരുന്നു.


ഇന്നലെ വൈകുന്നേരം കണ്ണൂരിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സുഹൃത്തുക്കളെയും കരുതൽ തടങ്കലിലാക്കിയിരുന്നു. പൊലീസിനെ വെല്ലുവിളിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇടുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home