കെപിസിസി 100 വീട്‌ : ചോദ്യത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി സണ്ണി ജോസഫ്‌

sunny joseph
വെബ് ഡെസ്ക്

Published on Aug 21, 2025, 12:56 AM | 1 min read


തിരുവനന്തപുരം

മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ കെപിസിസി പ്രഖ്യാപിച്ച 100 വീടുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌. മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി ഫണ്ട്‌ പിരിച്ചെങ്കിലും ഒരുവർഷമായിട്ടും സ്ഥലം ഏറ്റെടുക്കാൻപോലുമായിട്ടില്ല. യൂത്ത്‌ കോൺഗ്രസ്‌ ഫണ്ട്‌ പിരിച്ചിട്ടും വീടോ പണമോ ഇല്ല. ഇത്‌ സംബന്ധിച്ച്‌ ബുധനാഴ്‌ചത്തെ വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴാണ്‌ അതിനു ചുമതലക്കാരുണ്ടെന്ന്‌ പറഞ്ഞ്‌ സണ്ണി ജോസഫ്‌ തടിയൂരിയത്‌.


കെപിസിസി, ഡിസിസി പുനഃസംഘടനകളെക്കുറിച്ചുള്ള ചോദ്യത്തോടും സമാന പ്രതികരണമായിരുന്നു. എംപിമാരുമായി സണ്ണി ജോസഫ്‌ ചർച്ച നടത്തിയതും അവർ പുതിയ പേരുകൾ നിർദേശിച്ച്‌ സമ്മർദത്തിലാക്കിയതുമാണ്‌ പുനഃസംഘടന നീളാൻ കാരണമെന്ന്‌ കോൺഗ്രസിനുള്ളിൽത്തന്നെ വിമർശമുണ്ട്‌. എംപിമാരുമായി ചർച്ച നടത്തിയതിനെ സദുദ്ദേശ്യപരമായി കണ്ടാൽമതിയെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കൂടുതൽ ചോദ്യം അനുവദിക്കാതെ വാർത്താസമ്മേളനം അവസാനിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home