ad
Deshabhimani

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ; ഭർതൃവീട്ടുകാർക്കെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം

ETTUMANOOR
വെബ് ഡെസ്ക്

Published on Apr 17, 2025, 05:46 PM | 1 min read

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയെ കുടംബം പറയുന്നത്. യുവതിയെ ഭർതൃവീട്ടിൽ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്.


വിവാഹ ശേഷം നിരന്തരമായി യുവതി മാനസിക പീഡനം നേരിട്ടതായാണ് കുടുബത്തിന്റെ വെളിപ്പെടുത്തൽ. "ജിസ്മോൾ ഞായറാഴ്‌ച ഫോൺ വിളിച്ചിരുന്നു, അന്ന്‌ വൈകിട്ടോ തിങ്കളാഴ്‌ചയോ വീട്ടിലെന്തോ സംഭവിച്ചിട്ടുണ്ട്"- സഹോദരൻ ജിത്തു പറഞ്ഞു. മകളെ ഭർത്തവ് ജിമ്മി നേരത്തെ ഉപദ്രവിച്ചിട്ടുള്ളതായി യുവതിയുടെ അച്ഛൻ ആരോപിച്ചു.


ജിസ്മോൾക്ക് ഭർതൃവീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുസംബന്ധിച്ച്‌ വീട്ടിൽ പോയി സംസാരിച്ചിട്ടുണ്ട്. നീതിക്കായി നിയമപരമായി പോരാടുമെന്നും ജിസ്മോളുടെ കുടുംബം പറഞ്ഞു. ഏറ്റുമാനൂരില്‍ ഹൈക്കോടതി അഭിഭാഷകയായ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോൾ തോമസ് ( 32 ) മക്കൾ നേഹ മാരിയ ( 4 ), നോറ ജിസ് ജിമ്മി ( 1 ) എന്നിവർ കഴിഞ്ഞ 15നാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മുൻ പഞ്ചായത്തംഗമായിരുന്നു ജിസ്മോൾ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home