ഐ സി ബാലകൃഷ്ണൻ ഒളിവിൽ കഴിയുന്നത് സ്വാഭാവികം; ന്യായീകരിച്ച് സുധാകരൻ

തിരുവനന്തപുരം: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒളിവില്‍ ആണെന്നും അത് സ്വാഭാവികമാണെന്നും കെ സുധാകരന്‍. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ താമസിക്കേണ്ടി വരും എന്ന് പറഞ്ഞ സുധാകരൻ ബാലകൃഷ്ണൻ ഒളിവിൽ പോയതിനെ ന്യായീകരിക്കുകയായിരുന്നു. അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്നും നിലവിലെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടിയെന്നും സുധാകരൻ പറഞ്ഞു. അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിന് 15 ലക്ഷം വാങ്ങിയെന്ന ആരോപണത്തിലാണ് ഐസി ബാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയത്. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.
അൻവറിന് എതിരെയോ ഒപ്പമോ അല്ലെന്നും സുധാകരൻ പറഞ്ഞു. കൂടെ നിൽക്കാനുള്ള നിലവാരത്തിലല്ല അൻവർ ഇപ്പോൾ ഉള്ളത്. അതുകൊണ്ട് ഒപ്പം നിർത്താനാവില്ല. ഉപതിരഞ്ഞെടുപ്പിന് വഴി തെളിഞ്ഞ നിലമ്പൂരില്‍ വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന പി വി അന്‍വറിന്റെ നിർദേശത്തെ സുധാകരൻ തള്ളുകയും ചെയ്തിരുന്നു.









0 comments