'ഒരു ഭാരത സർക്കാർ ഉത്പന്നം' കടക്കെണിയിലേയ്ക്ക് തള്ളിവിട്ടു, പിടിച്ചു നിൽക്കാനാവുന്നില്ല; സുബീഷ് സുധി

നടന്‍ സുബീഷ് സുധി (ഇടത്) ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ പോസ്റ്റര്‍ (വലത്)
കൊച്ചി: ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമ നിർമിച്ച് കടക്കെണിയിലായെന്ന് വെളിപ്പെടുത്തി നടൻ സുബീഷ് സുധി. ഫേസ്ബുക്കിലൂടെയാണ് നടന്റെ തുറന്നു പറച്ചിൽ. സാമ്പത്തിക ബാധ്യത മൂലം രണ്ടു തവണ ജീവനൊടുക്കാൻ ശ്രമം നടത്തിയതായും, സുഹൃത്തുക്കളുടെ ഇടപെടലിലാണ് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയതെന്നും സുബീഷ് പറയുന്നു.
വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന് 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തീയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ കേസ് കൊടുത്തു. അത് വാറണ്ട് ആയി.
എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായെന്നും സുബീഷ് തന്റെ ഫേസബുക്കിലൂടെ പറഞ്ഞു. ഈ അവസ്ഥയിൽ തന്റെ കൂടെ ഉണ്ടാകണമെന്നും കൈവിടരുതെന്നും കനിവ് ഉണ്ടാകണമെന്നും താരം അഭ്യർത്ഥിക്കുന്നുണ്ട്.











0 comments