സുഭാഷ് ചന്ദ്രയുടെ വായ്പാക്കൊള്ള: ബിജെപിയുടെ അവിശുദ്ധബന്ധം തുറന്നുകാട്ടുന്നതെന്ന് പിണറായി

പിണറായി വിജയൻ, സുഭാഷ് ചന്ദ്ര
തിരുവനന്തപുരം: ബിജെപി മുൻ എംപിയും മാധ്യമ ഭീമനുമായ സുഭാഷ് ചന്ദ്രയുടെ വായ്പാക്കൊള്ളയിൽ ഇളവ് നൽകിയ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (എൻസിഎൽടി) ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ. സുഭാഷ് ചന്ദ്ര ഉൾപ്പെട്ട കേസിൽ 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് എതിരായി വെറും 6.5 കോടി രൂപയുടെ തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടി അംഗീകാരം നൽകിയത് വൻകിട കോർപറേറ്റ് താൽപ്പര്യങ്ങളും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ തുറന്നുകാട്ടുന്നതാണ്.
ചെറിയ വീഴ്ചകൾക്ക് പോലും പാവപ്പെട്ടവർ കടുത്ത നടപടികൾ നേരിടേണ്ടി വരുമ്പോൾ, സാധാരണക്കാരായ നികുതിദായകരുടെ ചെലവിൽ ധനികരും ശക്തരുമായവർക്ക് അനുകൂലമായ പരിഗണന ലഭിക്കുന്നത് തുടരുകയാണ്. ഈ നീതികേട് അനുവദിക്കാനാകില്ല. എൻസിഎൽടി ഉത്തരവ് റദ്ദാക്കപ്പെടണം. ശക്തരായവരുടെ താൽപ്പര്യങ്ങളേക്കാൾ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും പിണറായി ആവശ്യപ്പെട്ടു.










0 comments