കെസിഎൽ ആവേശ ക്രിക്കറ്റ്: ഇന്ന് രണ്ട് പോരാട്ടങ്ങൾ

ആലപ്പുഴ റിപ്പിൾസ് (ഇടത്) ട്രിവാൻഡ്രം റോയൽസ് (വലത്)| Photo: Social Media
തിരുവനന്തപുരം : കെസിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആലപ്പുഴ റിപ്പിൾസ്, ട്രിവാൻഡ്രം റോയൽസിനെ നേരിടും. ഉച്ചയ്ക്ക് 2:30നാണ് മത്സരം.
വൈകിട്ട് 6:45ന് നടക്കുന്ന രണ്ടാം മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസ്, കോഴിക്കോട് ഗ്ലോബ്സ്റ്റാഴ്‌സുമായി ഏറ്റുമുട്ടും. നിലവിൽ കളിച്ച 6 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളുമായി 8 പോയിന്റോടെ ആലപ്പുഴ റിപ്പിൾസാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.
7 പോയിന്റ് വീതമുള്ള തൃശ്ശൂർ ടൈറ്റൻസും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 6 പോയിന്റുള്ള കോഴിക്കോട് ഗ്ലോബ്സ്റ്റാഴ്‌സ് നാലാമതും ട്രിവാൻഡ്രം റോയൽസ് അഞ്ചാമതുമാണ്. 2 പോയിന്റ് മാത്രമുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.









0 comments