ad
Deshabhimani

ഏഷ്യാകപ്പ് വനിതാ ട്വന്റി20: ഇന്ന് ബംഗ്ലാദേശ് - ഇന്തോനേഷ്യ പോരാട്ടം

ASia Cup

ടീം ബംഗ്ലാദേശ് (ഇടത്) ഇന്തോനേഷ്യ (വലത്)| Photo:ICC, Cric Tracker

വെബ് ഡെസ്ക്

Published on Aug 31, 2026, 11:27 AM | 1 min read

ദുബായ് : വനിതാ ട്വന്റി20 ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ബംഗ്ലാദേശ് ഇന്ന് ഇന്തോനേഷ്യയെ നേരിടും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. സെമി ഫൈനൽ കടന്ന് ഫൈനലിൽ എത്തുകയും 2018ലെ കിരീടനേട്ടം ആവർത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗാർ സുൽത്താന ജോതി വ്യക്തമാക്കി.


നിഗാർ സുൽത്താന നയിക്കുന്ന സംഘത്തിൽ ഷർമിൻ അക്തർ, റിതു മോണി, ജുവൈരിയ ഫെർദൗസ്, ഫരിഹ തൃഷ്ണ എന്നിവരുമുണ്ട്. ഡിഫൻഡിങ് ചാമ്പ്യന്മാരായ ശ്രീലങ്കയും ആതിഥേയരായ യുഎഇയും അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയാൽ കരുത്തരായ ഇന്ത്യയുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാമെന്നാണ് ബംഗ്ലാദേശിന്റെ കണക്കുകൂട്ടൽ. അനുഭവസമ്പത്തിലും കരുത്തിലും ബംഗ്ലാദേശിന് വ്യക്തമായ മേൽക്കൈയുണ്ട്.


ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിനാണ് ഇന്തോനേഷ്യ തയ്യാറെടുക്കുന്നത്. നി പുട്ടു അയു നന്ദ സകാരിനി നയിക്കുന്ന ടീമിൽ റഹ്മാവതി പാംഗസ്റ്റുട്ടി, ലി ക്വാവോ, സോഫിയ വെലിക്, നി മെയ്ഡ് പുത്രി സുവാന്ദേവി എന്നിവർ ഉൾപ്പെടുന്നു. കരുത്തരായ ബംഗ്ലാദേശിനെതിരെ അട്ടിമറി വിജയമാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 6ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിന് മുന്നോടിയായി ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ മത്സരം ബംഗ്ലാദേശിന് വലിയ അവസരമൊരുക്കും. മത്സരം സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും തത്സമയം കാണാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home