Deshabhimani

എംഡിഎംഎ മോഷ്‌ടിച്ച എസ്‌ഐയ്‌ക്ക്‌ സസ്‌പെൻഷൻ

Police Jeep
വെബ് ഡെസ്ക്

Published on Oct 29, 2026, 03:50 PM | 1 min read

കൊച്ചി: മയക്കുമരുന്ന്‌ കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച കേസിൽ എസ്‌ഐയ്‌ക്ക്‌ സസ്‌പെൻഷൻ. സെൻട്രൽ എസ്‌ഐ അനസ്‌ എസ്‌ ത‍ൗഫീഖിനെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. എസ്‌ഐയ്‌ക്കെതിരെ വകുപ്പ്‌ തല അന്വേഷണം ആരംഭിച്ചു. അനസിനെതിരെ എറണാകുളം സെൻട്രൽ പൊലീസ്‌ കേസെടുക്കും.


ഡിസ്‌പോസൽ കമ്മറ്റിക്ക് കൈമാറാൻ വച്ച എംഡിഎംഎയാണ് എസ്‌ഐ മോഷ്ടിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അലമാരിയിൽ സൂക്ഷിച്ച 87 ഗ്രാം എംഡിഎയിൽ കുറച്ച്‌ എടുത്ത ശേഷം എസ്‌ഐ പുറത്തേയ്‌ക്ക്‌ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ്‌ എസ്ഐക്കെതിരെ നടപടിയെടുത്തത്‌. 15നും 26നുമിടെയിൽ എസ്‌ഐ എംഡിഎംഎ മാറ്റിയതായാണ്‌ സംശയിക്കുന്നത്‌. എംഡിഎംഎ മാറ്റിയ ശേഷം വീണ്ടും അലമാരയുടെ താക്കോൽ എസ്‌ഐ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്‌. സംശയം തോന്നിയതിനെ തുടർന്ന്‌ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ എസ്‌ഐ കുടുങ്ങിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home