ദിഗംബര വിഭാഗത്തെ പിന്നാക്കവിഭാഗമായി പരിഗണിക്കുന്നതിന് പഠനം ആവശ്യം: മന്ത്രി ഒ ആര്‍ കേളു

തിരുവനന്തപുരം : ജൈനമതത്തിലെ ദിഗംബര വിഭാഗക്കാരെ പിന്നാക്ക വിഭാഗമായി പരിഗണിക്കുന്നതിന് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥ സംബന്ധിച്ചുള്ള പഠനം ആവശ്യമാണെന്ന് മന്ത്രി ഒ ആര്‍ കേളു. നിയമസഭാ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ദിഗംബര വിഭാഗത്തില്‍ സംസ്ഥാനത്ത് നിലവില്‍ 4500 ഓളം ആളുകളാണുള്ളത്.
ദിഗംബര വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗ പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ പരിഗണനയിലുണ്ട്. ഇതിനാവശ്യമായ പഠനം കമ്മീഷന്‍ നടത്തുന്നുണ്ട്. പഠന റിപ്പോര്‍ട്ട് ലഭ്യമാകുന്നപക്ഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദിഗംബര വിഭാഗക്കാര്‍ മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര പട്ടികയിലാണ് നിലവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.









0 comments