'മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്കാരം' മാര്‍ച്ച് പത്തിന് സമ്മാനിക്കും; 2000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം

മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 2022-23, 23-24 വിദ്യാഭ്യാസവർഷങ്ങളിൽ പഠിച്ചിറങ്ങുന്നവര്‍ക്ക് നല്‍കുന്ന മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്കാരം മാര്‍ച്ച് 10 ചെവ്വാഴ്ച സമ്മാനിക്കും. വൈകീട്ട് 4:30 യ്ക്ക് തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ, മന്ത്രി ഡോ. ആർ ബിന്ദു പുരസ്‌കാരസമർപ്പണം നിർവ്വഹിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ സുധീർ അധ്യക്ഷനവാകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ 2000 വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വീതവും പ്രശസ്തി പത്രവും നൽകുന്ന പദ്ധതിയാണിത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലായാണ് 'മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാര'ത്തിന് സർക്കാർ 2021-22 വിദ്യാഭ്യാസ വർഷത്തിൽ തുടക്കം കുറിച്ചത്. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്‌കാരം രാജ്യത്തുതന്നെ ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്.
'മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാര' പദ്ധതിയിൽ രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ വീതമാണ് ഓരോ വർഷവും തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കുന്നത്. ഇതിന്റെ ഭാഗമായി, വിവിധ സർവകലാശാലകളിൽ 2021-22 അധ്യയന വർഷം പഠിച്ചിറങ്ങിയ പ്രതിഭാധനരായ ആയിരം വിദ്യാർഥികൾക്ക് 'മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാരം' സമ്മാനിച്ചിരുന്നു.
തുടർന്നുള്ള രണ്ടു വിദ്യാഭ്യാസ വർഷങ്ങളിൽ - 2022-23, 23-24 - ബിരുദപഠനത്തിൽ പ്രതിഭ തെളിയിച്ച ആയിരം പേർക്ക് വീതമാണ് (ആകെ രണ്ടായിരം വിദ്യാർഥികൾ) പുരസ്‌കാരങ്ങളും പ്രശസ്തിപത്രവും സമ്മാനിക്കുക.










0 comments