ad
Deshabhimani

print edition അമ്മയ്‌ക്കൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിൽ; വിദ്യാർഥിനിക്ക്‌ പഠനസ‍ൗകര്യമൊരുക്കണം

kerala highcourt new 1
വെബ് ഡെസ്ക്

Published on Jul 23, 2026, 12:01 AM | 1 min read

കൊച്ചി : പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന പതിനൊന്നുകാരിക്ക്‌ ഹൈക്കോടതിയുടെ കരുതൽ. കുട്ടിയുടെ പഠനത്തിന് സ്വകാര്യ പരിശീലകനെ രണ്ടാഴ്ചയ്ക്കകം ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനും സാമൂഹ്യനീതിവകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി.


കുട്ടിയുടെ മാനസിക ഉല്ലാസത്തിനായി താൽപ്പര്യമുള്ള വിനോദത്തിനും അവസരമൊരുക്കണം. ഇതിനാവശ്യമായ പ്രോട്ടോക്കോൾ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും തീരുമാനിക്കണം.


ഓട്ടിസം ബാധിച്ച കുട്ടിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും നിർദേശിച്ചു. 18ന് ജഡ്ജിമാർ മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോഴാണ് കുട്ടിയുടെ കാര്യം ശ്രദ്ധയിൽപ്പെട്ടത്. മാനസികാരോഗ്യകേന്ദ്രങ്ങളിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി സ്വമേധയാ എടുത്ത കേസ് ആഗസ്‌ത്‌ നാലിന്‌ വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home