ad
Deshabhimani

ഇന്തോ അമേരിക്കന്‍ കരാര്‍ നടപ്പാക്കരുത് ആളിക്കത്തി കര്‍ഷക പ്രതിഷേധം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
വെബ് ഡെസ്ക്

Published on Jul 23, 2026, 12:44 AM | 1 min read

തൃശൂര്‍

ഇന്ത്യയിലെ കാര്‍ഷിക മേഖലയും കൃഷിക്കാരെയും പൂര്‍ണമായും തകര്‍ക്കുന്ന ഇന്തോ അമേരിക്കന്‍ കരാര്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം ഏരിയ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ഇന്ത്യന്‍ കര്‍ഷകരെ തകര്‍ക്കുന്ന കരാറിനെതിരെ നടന്ന പ്രതിഷേധം ഏരിയ കേന്ദ്രങ്ങളില്‍ ആളിക്കത്തി. ത-ൃശൂര്‍ നഗരത്തില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടിയും ചേര്‍പ്പില്‍ പ്രസിഡന്റ് പി ആര്‍ വര്‍ഗീസും കൊടകരയില്‍ ട്രഷറര്‍ ടി എ രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. മണലൂരില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി കെ ഡേവിസ് മാളയിലും കെ വി സജു ഒല്ലൂരും എം എം അവറാച്ചന്‍ വള്ളത്തോള്‍ നഗറിലും പി ഐ സജിത കൊടുങ്ങല്ലൂരും ഉദ്ഘാടനം ചെയ്തു. ചേലക്കരയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി എ ബാബു, പുഴയ്ക്കലില്‍ ജോയിന്റ് സെക്രട്ടറി കെ രവീന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവംഗങ്ങളായ ടി വി ഹരിദാസ് ചാവക്കാടും എം എന്‍ സത്യന്‍ വടക്കാഞ്ചേരിയിലും എം എ ഹാരിസ് ബാബു നാട്ടികയിലും ടി ജി ശങ്കരനാരായണന്‍ ഇരിങ്ങാലക്കുടയിലും ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ അ ഡ്വ. കെ എ ജോജി ചാലക്കുടിയിലും കെ കൊച്ചനിയന്‍ കുന്നംകുളത്തും ഉദ്ഘാടനം ചെയ്തു. മണ്ണുത്തിയില്‍ ഏരിയ ട്രഷറര്‍ മാത്യു നൈനാ ന്‍ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക വായ്പകള്‍ എഴുതി തള്ളുക, രാസവളത്തിന്റെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home