ad
Deshabhimani

ബസ്സിടിച്ച് വിദ്യാർഥി മരിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

bus accident
വെബ് ഡെസ്ക്

Published on Jul 26, 2025, 06:11 PM | 1 min read

കണ്ണൂർ: താണയിൽ വിദ്യാർഥി ബസ് കയറി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവർ പി ഷിനോജിൻ്റെ ലൈസൻസാണ് മൂന്നു മാസത്തേക്ക് ആർടിഒ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധിക്ക് ശേഷം അഞ്ചു ദിവസത്തെ ഐഡിടിആർ ട്രെയിനിങ്ങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ.


കഴിഞ്ഞ ഞായറാഴ്ചയാണ് താണയിലുണ്ടായ അപകടത്തിൽ തുഷാര ഹൗസിൽ ദേവ്‌നന്ദാണ് (18) മരിച്ചത്. പകൽ 12ന് താണ വാട്ടർ ടാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്കുപോകുന്ന ദേവ്‌നന്ദ് മുന്നിൽ കാർ നിർത്തിയപ്പോൾ സ്‌കൂട്ടറിന്റെ വേഗതകുറച്ച് റോഡരികിൽ നിൽക്കുമ്പോൾ പിറകെയെത്തിയ ബസ്സിടിക്കുകയായിരുന്നു. ഇടിയേറ്റ്‌ റോഡിലേക്ക് വീണ ദേവ്നന്ദിന്റെ ദേഹത്ത് അതേ ബസ് കയറി. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘അശ്വതി’ ബസ്സാണ് ഇടിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home