തിരുനാവായയിൽ വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

തിരൂർ: തിരുനാവായയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് സിനാൻ (21) ആണ് മരണപ്പെട്ടത്.
തിരുനാവായ വാരിയർ ഫൗണ്ടേഷന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ ആറ് മാസ ലോജിസ്ടിക്ക് കോഴ്സ് വിദ്യാർഥിയാണ്. ഒരു മാസം മുമ്പാണ് കോഴ്‌സിന് ചേർന്നത്.
ബുധനാഴ്ച രാവിലെ ക്ലാസിലുണ്ടായിരുന്ന വിദ്യാർഥി ഉച്ചക്ക് ശേഷം പിന്നീട് ക്ലാസ്സിൽ തിരിച്ചെത്തിയില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാർഥി വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോളേജിലെ സിസിടിവിയിൽ വിദ്യാർഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് പതിഞ്ഞിട്ടുണ്ട്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.








0 comments