ad
Deshabhimani

കിടപ്പുരോ​ഗിയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; കാർത്യാനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

KARTHYANI ERUMAPPETTI STRAY DOG ATTACK

കൊല്ലപ്പെട്ട കാർത്ത്യായനി (ഇടത്)

വെബ് ഡെസ്ക്

Published on Mar 13, 2026, 06:29 AM | 1 min read

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോ​ഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു. വെള്ളി പുലർച്ചെ ഒന്നരയോടെയാണ് നായയെ നാട്ടുകാർ തല്ലിക്കൊന്നത്. വ്യാഴം വൈകുന്നേരം കിടപ്പുരോഗിയായ കൊല്ലൻപടി കിഴക്കേപുരയ്ക്കൽ കാർത്യായനിയെ (84)യാണ് നായ കടിച്ച് കൊന്നത്. മാനസികവെല്ലുവിളി നേരിടുന്ന മകൻ ദേവദാസി(60)നേയും കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.


കട്ടിലിൽ കിടക്കുകയായിരുന്ന കാർത്യായനിയുടെടെ മുഖവും ശരീരവും നായ കടിച്ച് മുറിച്ചു. മുഖം വികൃതമായ അവസ്ഥയിലായിരുന്നു. കാർത്യാനിയെയും ദേവദാസിനെയും ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും കാർത്യായനി മരിച്ചു. മകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാർത്യായനിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ് മോർട്ടം നടക്കും.


ആക്രമണത്തിന് ശേഷം നായക്കുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു നാട്ടുകാർ. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.


പരേതനായ കൃഷ്ണൻ ആണ് കാർത്യായനിയുടെ ഭർത്താവ്. മറ്റ് മക്കൾ:പ്രേമ, മണി(പികെഎസ് കടങ്ങോട് മേഖല പ്രസിഡന്റ്‌), രമേഷ്, സതീഷ്.മരുമക്കൾ: ബാലകൃഷ്ണൻ, സിനി, രമാദേവി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home